
1600 വർഷങ്ങൾക്ക് മുൻപ് പിറവി എടുത്ത ഈ വിഭവം മസ്കറ്റിൽ വെച്ച് ഒരു പിടി പിടിച്ചാലോ ? ഏകദേശം 1600 വർഷങ്ങൾക്ക് മുമ്പ്, അതായത് നാലാം നൂറ്റാണ്ടിൽ പിറവിയെടുത്ത പിടിയും കോഴിയും. ഭക്ഷണം എന്നത് കഥകൾ പങ്കുവെക്കാനും ഒത്തുചേരുവാനും കുടുംബത്തെ ഒരുമിപ്പിക്കാനുമുള്ള ഒരു മാർഗ്ഗമായിരുന്ന ഒരു കാലം. ഈ വിഭവം കേരളത്തിലെ സുറിയാനി ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും പിറവി എടുത്തതായി കാണുന്നു. മാമ്മോദീസ, കുടുംബ ഒത്തുചേരലുകൾ, അല്ലെങ്കിൽ എല്ലാവരും വീട്ടിലെത്തുന്ന ഒരു ഞായറാഴ്ച ഊണ് എന്നിങ്ങനെ ഒത്തുചേരലുകൾ ഈ വിഭവം ഉണ്ടാക്കിയിരുന്നു .

വറുത്ത അരിപ്പൊടി, ചിരകിയ തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്തുണ്ടാക്കിയ ചെറിയ വെളുത്ത ഉരുളകളാണ് പിടി . ഈ ചെറിയ ഉരുളകൾ കട്ടിയുള്ള, ക്രീം പോലുള്ള, തേങ്ങാപ്പാൽ അധിഷ്ഠിതമായ ചാറിൽ സാവധാനം വേവിച്ചെടുക്കുന്നു. സാധാരണയായി ഇത് കോഴിക്കറിക്കൊപ്പം ആണ് വിളമ്പുക. ഒന്ന് ആലോചിച്ചു നോക്കൂ...നല്ല തരിത്തരിപ്പുള്ള അരിപ്പൊടി..മുകളിൽ പറഞ്ഞ മിശ്രിതങ്ങൾ ഒക്കെ ചേർത്ത് തേങ്ങാപ്പാൽ ചാറിൽ വെന്ത പിടി.നല്ല ചൂടോടെ ഉള്ള ഈ മിശ്രിതത്തിലേക്ക് മസാല ചേർത്ത കോഴിക്കറി .കറിവേപ്പിലയുടെയും കുരുമുളകിന്റെയും സുഗന്ധം നിറഞ്ഞ, കട്ടിയുള്ള, ചുവപ്പ് കലർന്ന ബ്രൗൺ നിറത്തിലുള്ള ചിക്കൻ കറി. ആ രുചി അറിയണമെങ്കിൽ പിടിയും കോഴിയും കഴിച്ചു തന്നെ അറിയണം .

വർഷങ്ങളുടെ ചരിത്രം അടങ്ങുന്ന ഈ വിഭവം മൺചട്ടിയിൽ തന്നെ തരുന്ന ഒരു ഭക്ഷണ ശാല ഉണ്ട് ഗോബ്രയിൽ . അവിടന്ന് ഞങ്ങൾ ഒരിക്കൽ ഇത് രുചിച്ചതിനു ശേഷം അവിടുത്തെ മറ്റു വിഭവങ്ങൾ പരീക്ഷിക്കാനുള്ള അവസരം ഇല്ലാതെ ആയി എന്ന വേണെങ്കിൽ പറയാം. കാരണം കറങ്ങി തിരിഞ്ഞു എന്നും ഓർഡർ ചെയ്യുന്നത് പിടിയും കോഴിയും തന്നെ.

നിങ്ങൾ കഴിച്ചിട്ടുണ്ടോ ഫുഡ് ബുക്കിലെ പിടിയും കോഴിയും ? മസ്കറ്റിൽ വേറെ എവിടെ ഒക്കെ കിട്ടും ? ഇത് പോലെ ചരിത്രമുറങ്ങുന്ന എത്ര എത്ര വിഭവങ്ങൾ ?
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Shihana
Pidiyum kozhiyum super